പോസ്റ്റൽ വോട്ട് തിരുത്തൽ ; ജി സുധാകരനെതിരായ കേസിൽ അന്വേഷണം നിലച്ചു

0

ആലപ്പുഴ: പോസ്റ്റൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തൽ നടത്തിയ സിപിഎം നേതാവ് ജി സുധാകരനെതിരായ കേസിൽ അന്വേഷണം നിലച്ച സ്ഥിതിയിൽ . തെളിവുകളുടെ അഭാവത്തിൽ കേസന്വേഷണം മുന്നോട്ട് കൊണ്ടുപോകാനില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. 1989ൽ അന്നത്തെ പോസ്റ്റൽ വോട്ടുകൾ സിപിഎം ഓഫീസിലെത്തി തിരുത്തിയെന്നായിരുന്നു സുധാകരൻ്റെ വെളിപ്പെടുത്തൽ. എൻജിഒ സമ്മേളന വേദിയിലായിരുന്നു ഇത്തരത്തിലൊരു പരാമർശം നടത്തിയത്. വിവാദമായതോടെ ജി സുധാകരൻ തന്നെ പരാമർശം തിരുത്തുകയും ചെയ്തിരുന്നു .

തെരഞ്ഞെടുപ്പ് കമ്മീഷൻ പരാമർശം പുറത്തുവന്നതോടെയാണ് വിഷയത്തിൽ ഇടപെടുകയായിരുന്നു . തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശ പ്രകാരമാണ് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചത്. കേസിന് വേണ്ടി അന്നത്തെ ബാലറ്റ് പേപ്പറുകൾ കണ്ടെത്തേണ്ടിയിരുന്നു. എന്നാൽ ഇത് കണ്ടെത്താനായി ജില്ലാ കളക്ടർക്ക് കത്ത് നൽകിയെങ്കിലും 36 വർഷം മുമ്പുള്ള രേഖകൾ കണ്ടെത്താനായില്ലെന്ന് കളക്ടർ മറുപടി നൽകുകയായിരുന്നു . ഇതോടെ ആലപ്പുഴ സൗത്ത് പൊലീസ് ജില്ലാ മേധാവിക്ക് റിപ്പോർട്ട് നൽകി. തെരഞ്ഞെടുപ്പ് രേഖകൾ ലഭ്യമല്ലെന്നും പ്രാഥമിക രേഖകൾ ഇല്ലാതെ കേസന്വേഷണം നടത്താനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഉന്നത ഉദ്യോ​ഗസ്ഥർ റിപ്പോർട്ട് അം​ഗീകരിച്ച് കഴിഞ്ഞാൽ കോടതി കൂടി അം​ഗീകരിക്കണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *