വിഎസിനെതിരെ പോസ്റ്റ് :5 പേർക്കെതിരെ കേസെടുത്തു

കാസർഗോഡ് : അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അപകീർത്തിപ്പെടുത്തും വിധത്തിൽ സാമൂഹികമാധ്യമത്തിൽ കുറിപ്പിട്ടതിന് അഞ്ചുപേർക്കെതിരേ കേസെടുത്തു.നീലേശ്വരം തൈക്കടപ്പുറം സ്വദേശി റഷീദ് മൊയ്തു, പള്ളി ക്കര തൊട്ടിയിലെ ഫൈസ, കുമ്പള കോയിപ്പാടി പെർവാഡിലെ കുട്ട്യാളംവീട്ടിൽ അബ്ദുള്ളക്കുഞ്ഞി, ചെങ്കളയിലെ റംഷാദ് മുഹമ്മദ്, റഷീദ് തുരുത്തി എന്നിവരുടെ പേരിലാണ് കേസെടുത്തത്.
ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ രാഷ്ട്രീയസംഘർഷമുണ്ടാക്കുംവിധത്തിൽ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ അപകീർത്തിപ്പെടുത്തി പോസ്റ്റ് ഇട്ടതിനാണ് കേസ് .ലോക്കൽ സെക്രട്ടറി എ.വി. സുരേന്ദ്രൻ്റെ പരാതിയിലാണ് നടപടി.