പോപ്പുലർ ഫ്രണ്ടിന് രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധം: എൻഐഎ

0

ന്യൂഡൽഹി: ഇന്ത്യയിൽ ഭീകര പ്രവർത്തനം നടത്താൻ ഇടപെടുന്ന പല രാജ്യാന്തര സംഘടനകളുമായും പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്ന് എൻഐഎ. പാലക്കാട്ടെ ആർഎസ്എസ് നേതാവ് എ. ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ യുഎപിഎ ചുമത്തി നടത്തുന്ന അന്വേഷണത്തെ ന്യായീകരിച്ച് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ‌് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയത്. എൻഐഎ അന്വേഷണത്തിനെതിരെ കേസിലെ പ്രതി കരമന അഷറഫ് മൗലവി നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം ഫയൽചെയ്തത്.

ശ്രീനിവാസന്‍റെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുക എന്ന അജണ്ടയ്ക്ക് തടസം നിൽക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്നതാണ് പോപ്പുലർ ഫ്രണ്ടിന്‍റെ രീതിയെന്നും എൻഐഎ പറയുന്നു. ഇങ്ങനെ തടസം നിൽക്കുന്നവരുടെ പട്ടിക പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *