‘സൃഷ്ട്ടി’യുടെ പൂതന മോക്ഷം കഥകളി അവതരണം (ഹിന്ദി ) കല്യാണിൽ

0

കല്യാൺ :ഡോംബിവ്‌ലി കേന്ദ്രമായി പ്രവർത്തിക്കുന്ന കലാസാംസ്കാരിക സംഘടനയായ ‘സൃഷ്ട്ടി’ അവതരിപ്പിക്കുന്ന ‘പൂതനാമോക്ഷം’ കഥകളി, കല്യാൺ ഈസ്റ്റിലുള്ള അയ്യപ്പക്ഷേത്ര വേദിയിൽ ഡിസംബർ 25 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് അവതരിപ്പിക്കുന്നു .ഹിന്ദിയിൽ വിവർത്തനം ചെയ്‌ത ‘ആട്ടകഥ’യോടെ അവതരിപ്പിക്കപ്പെടുന്ന പൂതനാമോക്ഷം സംവിധാനം ചെയ്‌തിരിക്കുന്നത്‌ പ്രശസ്‌ത ചെണ്ട കലാകാരൻ കൂടിയായ അനിൽ പൊതുവാളാണ് . അദ്ദേഹം തന്നെയാണ് പിന്നണിയിൽ ചെണ്ടയും ഇടയ്ക്കയും കൈകാര്യം ചെയ്യുന്നത്.പൂതനയായി അരങ്ങിലെത്തുന്നത് പ്രമുഖ കഥകളി കലാകാരിയായ താരാവർമ്മയാണ് .
പദങ്ങൾ ഹിന്ദിയിലേക്ക് വിവർത്തനംചെയ്‌ത്‌ ഡോ.സംഗീത പൊതുവാളാണ് . മദ്ദളവും ചമയവും RLV മിഥുൻ മുരളി. വോക്കൽ -നെടുമ്പള്ളി കൃഷ്ണമോഹൻ,അർജുൻ വാര്യർ ,മാസ്റ്റർ സിദ്ധാർഥ് പ്രസാദ് .ആശയം: ഉണ്ണി രവിമന്ദിരം വെല്ലിനെഴി .
‘പൂതനാമോക്ഷം ‘ആദ്യമായി ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്‌ത കഥകളി പദങ്ങളോടെ ഡോംബിവ്‌ലിയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ മലയാളികളിൽ നിന്നും മറുഭാഷക്കാരായ കലാസ്വാദകരിൽ നിന്നും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *