പൂരം അലങ്കോലം: സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0

കൊച്ചി: ഇത്തവണത്തെ തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിലാണ് സർക്കാരിന്‍റെ വിശദീകരണം തേടിയത്.

കേസ് രജിസ്റ്റർ ചെയ്തോ എന്നതിലും ജുഡീഷ്യൽ അന്വേഷണം ആലോചനയിലുണ്ടോ എന്ന കാര്യത്തിലും വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു. ഉദ്യോഗസ്ഥർക്കെതിരേ വകുപ്പ് അന്വേഷണം നടന്നോ എന്നതും വിശദീകരിക്കണം.

ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍റെ ഹർജിയിലാണ് കോടതി ഇടപെടൽ. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകനെയും അസിസ്റ്റന്‍റ് കമ്മിഷണർ സുദർശനനെയും സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതിയോടു കൂടിയാണ് സർക്കാർ നടപടിയെടുത്തത്.

തൃശൂർ പൂരത്തിന്‍റെ രാത്രി വെടിക്കെട്ട് വൈകിയത് അടക്കമുള്ള കാര്യങ്ങൾക്കു പിന്നിൽ പൊലീസാണ് എന്ന ആരോപണം ശക്തമാകുന്നതിനിടെ, ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് തടയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *