പൂരത്തിന് പരിസമാപ്തി; തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു

0

പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വർഷത്തെ തൃശൂർ പൂരത്തിന് പരിസമാപ്തിയായി. ഇന്ന് രാവിലെ 8 30ന് 15 ആനകളെ അണി നിരത്തി പാണ്ടി മേളത്തിന്റെ അകമ്പടിയോടെ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾ എഴുന്നള്ളിപ്പ് നടത്തുകയും വടക്കുംനാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ശ്രീമൂല സ്ഥാനത്തെ നിലപാടു തറയിൽ വന്ന് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുകയും ചെയ്തു.

പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റിയ ഗജ വീരന്മാർ മേളം കലാശിച്ചതിനു ശേഷം മുഖാമുഖം നിന്ന് അടുത്ത പൂരത്തിന് കാണാമെന്ന് വാക്ക് നൽകി ഉപചാരം ചൊല്ലി വിട പറഞ്ഞതോടെയാണ് ഈ വർഷത്തെ പൂര മഹോത്സവത്തിന് സമാപ്തിയായത്.

പരസ്പരം തുമ്പിക്കൈ ഉയർത്തിയാണ് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റിയ ഗജവീരന്മാർ അഭിവാദ്യം ചെയ്ത് ഉപചാരം ചൊല്ലി പിരിഞ്ഞത്. ഇന്ന് രാത്രി ഉത്രം വിളക്ക് കൊളുത്തി ഭക്തർ കൊടിയിറക്ക് കൂടി നടത്തുന്നതോടെ പൂരത്തിന് ഔദ്യോഗിക പരിസമാപ്തി കുറയ്‌ക്കും. കഴിഞ്ഞ ദിവസമായിരുന്നു പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം. ജനസാഗരമാണ് തൃശൂർ പൂരത്തിൽ പങ്കെടുക്കുന്നതിനായി വടക്കുംനാഥ ക്ഷേത്രമുറ്റത്ത് എത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *