തൃശൂര്‍ പൂരം: സാമ്പിള്‍ വെടിക്കെട്ട് നാളെ
തൃശൂര്‍: വര്‍ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ചുള്ള സാമ്പിള്‍ വെടിക്കെട്ട് നാളെ. ബുധനാഴ്ച രാത്രി 7.30ന് തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും. തുടര്‍ന്ന് പാറമേക്കാവും കരിമരുന്നിന്റെ ആകാശ പൂരത്തേക്ക് തിരികൊളുത്തും.
തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന് ഇത്തവണ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുക ഒരാളാണ്. നൂറ്റാണ്ടുകള്‍ പിന്നിട്ട ചരിത്രത്തില്‍ ആദ്യമായാണ് രണ്ടുവിഭാഗങ്ങളുടെ വെടിക്കെട്ട് ചുമതല ഒരാളിലേക്കെത്തുന്നത്. തിരുമ്പാടിയുടെ പതിവ് കരാറുകാരനായ മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീഷിനാണ് ഈ അപൂർവ്വ നിയോഗം. പതിറ്റാണ്ടുകൾ പഴക്കമുളള തൃശൂർ പൂരത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇരു ദേവസ്വങ്ങൾക്കും ഒരേ കരാറുകാരൻ വെടിക്കെട്ട് ഒരുക്കുന്നത്.
സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് പാറമേക്കാവിന്റെ കരാറുകാരന് ലൈസൻസ് ലഭിക്കാതെ വന്നതോടെയാണ് രണ്ട് ദേവസ്വങ്ങൾക്ക് വേണ്ടിയും വെടിക്കെട്ട് ഒരുക്കാനുളള നിയോഗം സതീഷിലേക്ക് എത്തിയത്. കളക്ടർ വിആർ കൃഷ്ണ തേജ ഉൾപ്പെടെ ഇടപെട്ടാണ് ഇരുദേവസ്വങ്ങളുടെയും കരാർ ഒരാൾക്ക് നൽകാൻ തീരുമാനിച്ചത്.കഴിഞ്ഞ തവണ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ചുമതല ഇദ്ദേഹത്തിനായിരുന്നു.
വെടിക്കെട്ട് നടക്കുന്നതിനാൽ നഗരം കനത്ത പൊലീസ് സുരക്ഷാവലയത്തിലാണ്. സ്വരാജ് റൗണ്ടിന്റെ പൊലീസു അനുവദിച്ച സ്ഥലങ്ങളില്‍നിന്ന് വെടിക്കെട്ട് കാണാം. ബഹുവര്‍ണ അമിട്ടുകള്‍, ഗുണ്ട്, കുഴിമിന്നി, ഓലപ്പടക്കം തുടങ്ങിയവ വെടിക്കെട്ടിന് വര്‍ണശോഭ നല്‍കും. 20ന് പുലര്‍ച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്. പകല്‍പ്പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷവും വെടിക്കെട്ടുണ്ടാകും.