പൂജ വേണുഗോപാലിൻ്റെ അന്ത്യ കർമ്മങ്ങൾ നാളെ.

മുംബൈ: രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖനായ കെ.വേണുഗോപാലിൻ്റെ (കൊണ്ടത്ത് വേണുഗോപാൽ ) സഹധർമിണി പൂജ വേണുഗോപാലിൻ്റെ (67 ) അന്ത്യ കർമ്മങ്ങൾ നാളെ (മെയ് 14 ) നടക്കും.
മുളൂണ്ടിലെ വസതിയിൽ രാവിലെ 10:00 മണിമുതൽ പൊതുദർശനം. (Rohin (Tower -2),1508, revavta, Piramal.., behind Nirmal life style, Mulund West) തുടർന്ന് സംസ്‌കാര കർമ്മങ്ങൾ രാവിലെ 11:30 ന് മുളുണ്ട് വെസ്റ്റിലെ ശ്മശാനത്തിൽ (5XH3+29C DR RAJENDRA PRASAD ROAD,JAGJIVAN RAM NAGAR ,MULLUND WEST)വെച്ച് നടക്കും.
വർഷങ്ങളായി ഡോംബിവ്‌ലിയിൽ താമസിച്ചുവന്നിരുന്ന കൊണ്ടത്ത് വേണുഗോപാലും കുടുംബവും അടുത്തകാലത്താണ് മുളുണ്ട്ലേയ്ക്ക് താമസം മാറിയത് .ഇന്ന് രാവിലെയാണ് പൂജാ വേണുഗോപാൽ ഹൃദയസ്‌തംഭനം മൂലം മരണപ്പെടുന്നത്. മകൻ രാജീവ് മേനോൻ .
‘സഹ്യ ന്യുസി’ൻ്റെ ആദരാഞ്ജലികൾ .