പൂജാ ബംബർ : ദിനേശ് കുമാറിന് ലഭിക്കുക 6 കോടി 18 ലക്ഷം രൂപ
തിരുവനന്തപുരം : കേരളസംസ്ഥാന പൂജാ ബംബർ ലോട്ടറിയെടുത്ത് ഒന്നാം സമ്മാനമായ 12 കോടിരൂപയിൽ നിന്നും കൊല്ലം ,കരുനാഗപ്പള്ളി സ്വദേശിയായ ദിനേശ് കുമാറിന് ലഭിക്കുക 6 കോടി 18 ലക്ഷം രൂപ !
കൊല്ലത്തെ ജയകുമാർ ലോട്ടറി സെന്ററിൽ നിന്ന് ദിനേശ് കുമാർ എടുത്തത് 10 ടിക്കറ്റിൽ ഒന്നിലായിരുന്നു JC 325526 എന്ന ഒന്നാം സമ്മാനത്തിന് അർഹമായ നമ്പർ.
മുന്‍പും ഇവിടെ നിന്ന് ടിക്കറ്റ് എടുത്തിരുന്നു. അപ്പോഴൊക്കെ ചെറിയ സമ്മാനം ലഭിച്ചിരുന്നു. ഇതാദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നതെന്ന് ദിനേശ് കുമാര്‍ പറഞ്ഞു. ലോട്ടറി അടിച്ചതറിഞ്ഞ് ഇന്നലെ ഉറങ്ങാന്‍ കഴിഞ്ഞില്ല. ഇന്നാണ് ഒന്നാം സമ്മാനം ലഭിച്ച കാര്യം വീട്ടുകാരെ അറിയിച്ചത്. ലോട്ടറി തുക ബാങ്കില്‍ നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.