പത്തനംതിട്ടയിൽ പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവം: ഉദ്യോഗസ്ഥന് സസ്പെൻഷൻ
എൽ ഡി ക്ലർക്ക് യദു കൃഷ്ണനെ പത്തനംതിട്ട കളക്ടർ സസ്പെൻഡ് ചെയ്തു.ഈ ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നാണ് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പട്ടിക ചോർന്നത്.വിവരം അറിഞ്ഞപ്പോൾ രാത്രി തന്നെ ഉദ്യോഗസ്ഥരെ പരസ്പരം മാറ്റി പ്രശ്നം പരിഹരിച്ചിരുന്നു എന്ന് ജില്ലാ വരണാധികാരി കൂടിയായ കളക്ടർ പറഞ്ഞു.ഫ്ലെക്സ് അടിക്കാൻ പി ഡി എഫ് ആയി നൽകിയ പട്ടിക അബദ്ധത്തിൽ ഉദ്യോഗസ്ഥ ഗ്രൂപ്പിലേക്ക് പോയി.
കൂടുതൽ പേർക്ക് പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു.വീഴ്ചയിൽ ക്രിമിനൽ നിയമ നടപടി എടുക്കും.സൈബർ സെല്ലിന് പരാതി നൽകും. ചീഫ് ഇലക്ടറൽ ഓഫീസർക്ക് റിപ്പോർട്ട് നൽകും.ജില്ലയിലെ മുഴുവൻ ഉദ്യോഗസ്ഥരെയും രാത്രി തന്നെ പുനർവിന്യസിച്ചതായും കളക്ടർ.