പോലീസിന്റെ അനാവശ്യ ഇടപെടൽ പൂരത്തിന്റെ മാറ്റു കുറച്ചു;ഇപ്പോൾ വിഡിയോയും പുറത്ത്
തൃശ്ശൂർ: പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂർ പൂരം പ്രതിസന്ധിയിൽ ആക്കിയതെന്ന വിമർശനം ശക്തമാകുന്നതിനിടെ ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പോലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്ത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിത്തിൽ പട്ടയും കുടയും കൊണ്ടുവരുന്നവരെ തടയുന്നത് ദൃശ്യത്തിൽ കാണാം.
എടുത്തുകൊണ്ടു പോടാ പട്ട എന്ന് കമ്മീഷണർ കയർത്ത് സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുട കൊണ്ടുവന്നവരെയും പോലീസ് തടഞ്ഞു. എന്നാൽ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേർ അകത്തു കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞത് എന്നാണ് കമ്മീഷണറുടെ വിശദീകരണം.പൂരം പ്രതിസന്ധിയിൽ അന്വേഷണം വേണമെന്ന് ആവിശ്യം മൂന്ന് മുന്നണികളും മുന്നോട്ട് വെച്ചിട്ടുണ്ട്.