പോലീസ് യൂണിഫോം അഴിച്ച് തൃശൂർ അങ്ങാടിയിൽ ഇറങ്ങിയാൽ അടിക്കും
തൃശൂർ: പൊലീസിനെതിരെ പ്രകോപനപരമായ മുദ്രവാക്യവുമായി കെഎസ്യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ. യൂണിഫോം അഴിച്ച് തൃശൂർ അങ്ങാടിയിൽ ഇറങ്ങിയാൽ അടിച്ചിരിക്കുമെന്നാണ് ഗോകുൽ ഭീഷണി മുഴക്കിയത്.കഴിഞ്ഞ ദിവസങ്ങളിൽ തൃശൂർ ലോ കോളജിൽ എസ്എഫ്ഐ, കെഎസ്യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഘർത്തെ തുടർന്ന് കെഎസ്യു പ്രവർത്തകര്‍ക്കെതിരെ കേസെടുക്കുകയും അവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരായ പ്രതിഷേധ യോഗത്തിലാണ് കെഎസ്യു ജില്ലാ അധ്യക്ഷൻ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയത്.
സിപിഒ ശിവപ്രസാദിന്റെ പേരെടുത്തു പറഞ്ഞാണ് ഗോകുലിന്റെ വിവാദ പ്രസംഗം. തൃശൂർ ജില്ലയിലെ എസിപി അടക്കമുള്ള പൊലീസ് സംവിധാനത്തോടു കൂടിയാണ് പറയുന്നതെന്ന മുന്നറിയിപ്പും ഗോകുലിന്റെ പ്രസംഗത്തിലുണ്ട്. വിഡിയോയും പുറത്തുവന്നിട്ടുണ്ട്.