പോലീസ് ഭീഷണി : ഹൈദരാബാദിൽ 21 കാരി ആത്മഹത്യ ചെയ്തു.
ഹൈദരാബാദ് :പോലീസ് കോൺസ്റ്റബിൾ ഭീഷണിപ്പെടുത്തിയെന്ന കാരണത്താൽ പെൺകുട്ടി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ നച്ചറാം സരസ്വതിനഗറിലാണ് സംഭവം .
പോലീസ് കോൺസ്റ്റബിൾ അനിലിന്റെ കൈയിൽ നിന്ന് 15 ലക്ഷം രൂപ ആത്മഹത്യ ചെയ്ത ദീപ്‌തിയുടെ അച്ഛൻ കടം വാങ്ങിയിരുന്നു. ഇതിൽ 8 ലക്ഷംരൂപ തിരികെ നൽകിയ അച്ഛനെ പിന്നീട് കാണാതായി .ഇതിനെ തുടർന്ന് കോൺസ്റ്റബിൾ അനിൽ ദീപ്തിയുടെ അച്ഛനെതിരെ കേസ് ഫയൽ ചെയ്തു.കേസ് പിൻവലിക്കാൻ 35 ലക്ഷം രൂപ ഇയാൾ ദീപ്‌തിയോട് ആവശ്യപ്പെട്ടു . കോൺസ്റ്റബിളും ഭാര്യയും നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കാര്യങ്ങൾ വീഡിയോ സന്ദേശം വഴി ജനങ്ങളെ അറിയിച്ചതിനു ശേഷം ദീപ്‌തി തൂങ്ങിമരിക്കുകയായിരുന്നു.