ഫോറസ്റ്റ് ഓഫീസ് ആക്രമണം : പോലീസ് പിവി അൻവറിൻ്റെ വീട് വളഞ്ഞു . അറസ്റ്റു ചെയ്യാൻ നീക്കം
മലപ്പുറം :നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചു തകർത്ത സംഭവത്തിൽ MLA പിവി .അൻവറിനെ ഒന്നാം പ്രതിയാക്കി അറസ്റ്റുചെയ്യാൻ നീക്കം .വസതിയിൽ നിലമ്പുർ DYSPയുടെ നേതൃത്തത്തിൽ വലിയൊരു പോലീസ് സന്നാഹമുണ്ട് . ഏതാനും നിമിഷങ്ങൾക്കകം അറസ്റ്റുനടക്കും.
സംഭവത്തിൽ അൻവർ ഉൾപ്പടെ 11 പേർക്കെതിരെയാണ് കേസ്.കാട്ടാന ആക്രമണത്തിൽ മരിച്ച ആദിവാസി യുവാവ് മണിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ വൈകിച്ചുവെന്നും ചോര വാർന്ന അവസ്ഥയിലുള്ള മണിയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്‌ച സംഭവിച്ചുവെന്നും ആരോപിച്ചാണ് ഇന്ന് അൻവറിൻ്റെ നേതൃത്തിലുള്ള ഡിഎംകെ പ്രവർത്തകർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തത്. അക്രമത്തിൽ അൻവർ ഉണ്ടായിരുന്നില്ല.