കർഷകരുടെ ‘ദില്ലി ചലോ മാർച്ച് ‘മൂന്നാം തവണയും തടഞ്ഞ് പൊലീസ്.

0

ന്യുഡൽഹി : ഇന്ന് ,പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിൽ നിന്നാരംഭിച്ച 101 കർഷകരുടെ പ്രതിഷേധ ജാഥ തടഞ്ഞ പോലീസ് അനുമതി ഉണ്ടെങ്കിൽ മാത്രമേ കടത്തിവിടാൻ കഴിയുകയുള്ളൂവെന്ന് കർഷകരെ അറിയിച്ചു. ഇതുവകവെക്കാതെ മുന്നോട്ടു നീങ്ങിയ കർഷകരെ പിന്തിരിപ്പിക്കാൻ കണ്ണീർ വാതകവും ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് കർഷകർ വ്യക്തമാക്കി. കർഷകർക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവും ഗുസ്തി താരവുമായ ബജ്റംഗ് പൂനിയ ശംഭുവിൽ എത്തിയിരുന്നു.ഈ മാസം 18ന് കർഷകരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്ന് പൊലീസ് അധികാരികൾ അറിയിച്ചു. ഇത് മൂന്നാം തവണയാണ് പൊലീസ് ‘ദില്ലിചലോ യാത്ര’ തടയുന്നത്.

കർഷകരുടെ പ്രതിഷേധ സമരങ്ങൾ 307-ാം ദിവസത്തിലേക്ക് കടന്നിരിക്കയാണ്.ഫെബ്രുവരി 13 മുതൽ സുരക്ഷാ സേന മാർച്ച് തടഞ്ഞതിനെ തുടർന്ന് പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിർത്തി പോയിൻ്റുകളിൽ കർഷകർ കുത്തിയിരിപ്പ് സമരം നടത്തിവരികയാണ്.

Demands of Protesting Farmers
The protesting farmers are pressing for several demands, including:

# A legal guarantee for minimum support prices (MSP)
#Debt waivers for farmers
#Pensions for farmers and agricultural laborers
#Withdrawal of police cases filed during earlier protests
#Justice for victims of the 2021 Lakhimpur Kheri violence
#No increase in electricity tariffs

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *