തൃശ്ശൂർ പോലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്‌ക്ക് നേരെ ലൈംഗികാതിക്രമം
തൃശ്ശൂർ: പോലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്‌ക്ക് നേരെ ലൈംഗികാതിക്രമം. ഓഫീസർ കമാൻഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വനിതാ ഉദ്യോഗസ്ഥക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. തൃശ്ശൂർ ജില്ലയിലെ രാമവർമ്മപുരത്തുള്ള പോലീസ് അക്കാദമിയുടെ ആസ്ഥാനത്താണ് സംഭവം നടന്നത്.
ഇക്കഴിഞ്ഞ മെയ് 17നാണ് കേസിന് ആസ്പദമായ സംഭവം നടന്നത് മെയ് 17ന് ഉദ്യോഗസ്ഥൻ ഓഫീസിൽ വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടത്തിയെന്നാണ് വനിത ഉദ്യോഗസ്ഥ നൽകിയിരിക്കുന്ന പരാതി. തൃശ്ശൂർ രാമവർമ്മപുരത്തുള്ള പോലീസ് അക്കാദമിയിലെ ഓഫീസർ കമാൻഡന്റ് റാങ്കിൽ ഉള്ള ഉദ്യോഗസ്ഥൻ പരാതിക്കാരിയെ തന്റെ ഓഫീസിൽ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തി എന്നാണ് ഉദ്യോഗസ്ഥനെതിരെ ഉയർന്നിരിക്കുന്ന പരാതി.
തനിക്ക് ജോലി മാറ്റം വേണമെന്നും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് അക്കാദമി ഡയറക്ടർക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥ പരാതി നൽകിയിട്ടുണ്ട്. അതേ സമയം സംഭവത്തിൽ കേസെടുത്ത പോലീസ് പരാതിക്കാരിയിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. പരാതി ഒത്തു തീർപ്പാക്കാനുള്ള ശ്രമം നടക്കുന്നതായും ആരോപണം ഉയരുകയും ചെയ്തിട്ടുണ്ട്. വനിതാ ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര അന്വേഷണവും നടക്കുന്നുണ്ട്.