കേസെടുത്ത് പൊലീസ്- വിഡിയോറോഡിൽ ‘വർണ’ പുക പടർത്തി വിവാഹ സംഘത്തിന്റെ കാർ യാത്ര;
നാദാപുരം∙ റോഡിലാകെ വിവിധ വർണങ്ങളിൽ പുക പടർത്തി കാർ യാത്ര നടത്തിയ വിവാഹ സംഘത്തിലെ യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. യുവാക്കളുടെ യാത്ര മറ്റു യാത്രക്കാർക്കും വീട്ടുകാർക്കും ദുരിതമായിരുന്നു. 3 കാറുകളിലാണ് ആവോലത്തു നിന്നു തുടങ്ങി പാറക്കടവ് വരെ കാറിൽ നിന്നു തല പുറത്തേക്കിട്ട് 5 കിലോമീറ്റർ ദൂരത്തിൽ അപകടകരമായ യാത്ര നടത്തിയത്.
പിറകിലുണ്ടായിരുന്ന വാഹനങ്ങൾക്ക് പോകാൻ ഇടം നൽകാതെ റോഡ് നിറഞ്ഞുള്ള ഈ യാത്രയിൽ പലർക്കും വിവിധ വർണങ്ങളിലുള്ള പുക കണ്ണിലേക്ക് ഇരച്ചു കയറി കാഴ്ച തടസ്സപ്പെട്ടു. രണ്ട് കാറുകളാണ് അപകടകരമായി യാത്ര നടത്തിയത്. വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഒരു കാർ കസ്റ്റഡിയിലെടുത്തു. രണ്ടാമത്തെ കാർ കണ്ടെത്താനുള്ള ശ്രമം നടത്തുകയാണ്.