നടി ശ്വേതാ മേനോനെതിരെ കേസെടുത്ത് പൊലീസ്

0
SWETHA

എറണാകുളം: നഗ്നതാ പ്രചരണത്തിലൂടെ സാമ്പത്തിക ലാഭം നേടിയെന്ന പരാതിയിൽ നടി ശ്വേതാ മേനോനെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ‘അമ്മ’ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനിടെയാണ് നഗ്നതാ പ്രചരണത്തിലൂടെ സാമ്പത്തിക ലാഭം നേടിയെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യവ്യക്തി പരാതി നല്‍കിയത്.കേസ് വഴിയേ നടക്കട്ടെ എന്നായിരുന്നു ഇത് സംബന്ധിച്ച് ശ്വേതാ മേനോൻ്റെ പ്രതികരണം.മാര്‍ട്ടിന്‍ മേനാച്ചേരി എന്ന പൊതുപ്രവര്‍ത്തകനാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. സിനിമകളുടെ പേരടക്കം ചൂണ്ടിക്കാട്ടിയാണ് പരാതി. ശ്വേതാ മേനോന്‍ അഭിനയിച്ച പാലേരി മാണിക്യം, രതിനിര്‍വേദം, കളിമണ്ണ് എന്നിങ്ങനെയുള്ള ചിത്രങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.അനാശാസ്യ നിരോധന നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

എന്നാൽ ശ്വേത മേനോനെതിരായ പരാതി അമ്മ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ഗൂഢനീക്കമെന്ന് സംഘടനയിലെ ഒരു വിഭാഗം പറയുന്നു.. ശ്വേത മേനോൻ തലപ്പത്തേക്ക് വരരുതെന്ന് നിലപാടുള്ളവരാണ് പരാതിക്ക് പിന്നിലെന്നാണ് ആരോപണം. നേരിട്ട് പരാതി നൽകാൻ ധൈര്യമില്ലാത്തതിനാൽ പൊതുപ്രവർത്തകനെ ഉപയോഗിച്ച് കാര്യങ്ങൾ നടത്തുന്നുവെന്നും ഒരു വിഭാഗം ആരോപിച്ചു. ശ്വേതയ്ക്കെതിരെ മനപ്പൂർവമായി കെട്ടിച്ചമച്ച പരാതിയെന്ന് ചൂണ്ടിക്കാട്ടി നിയമ നടപടികൾ സ്വീകരിക്കാൻ നീക്കമുണ്ടെന്നതാണ് സൂചന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *