അമ്മയെമകൻ കുക്കറിന്റെ അടപ്പ് കൊണ്ട് തലയ്ക്കടിച്ച സംഭവം; കേസെടുത്ത് പൊലീസ്

കോഴിക്കോട് : ബാലുശ്ശേരി കണ്ണാടിപ്പൊയിലിൽ മകൻ അമ്മയെ കുക്കറിന്റെ അടപ്പ് കൊണ്ട് തലയ്ക്ക് അടിച്ച സംഭവത്തിൽ കേസ് എടുത്ത് ബാലുശ്ശേരി പൊലീസ്. മകൻ രദിൻ, ഭാര്യ ഐശ്വര്യ , ഭർത്താവ് ഭാസ്കരൻ എന്നിവരാണ് പ്രതികൾ. തലക്കും അടിവയറ്റിലും പരുക്കേറ്റ രതി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.സ്വത്ത് തർക്കത്തെ തുടർന്നാണ് മകൻ അമ്മയെ ആക്രമിച്ചത്. ഞായറാഴ്ചയാണ് മകൻ ഗൾഫിൽ നിന്ന് എത്തിയത്. വീട്ടിലെത്തിയ മകൻ രദിൻ സ്വത്തുക്കൾ തന്റെ പേരിലേക്ക് എഴുതി നൽകണമെന്ന് രതിയോട് ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെയാണ് ആക്രമിച്ചത്. ബാലുശ്ശേരി പൊലീസിലാണ് പരാതി നൽകിയത്.പരുക്കേറ്റ രതിയെ സംഭവം നടന്ന അന്ന് തന്നെ രതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. കഴിഞ്ഞദിവസം ആശുപത്രി വിട്ടെങ്കിലും അടി വയറ്റിൽ വേദനയുണ്ടായതിനെ തുടർന്ന് വീണ്ടും ചികിത്സ തേടികയായിരുന്നു.