200 കിലോ അഴുകിയ ആട്ടിറച്ചി കണ്ടെത്തിയതിൽ കേസെടുത്ത് പൊലീസ്

0
IRACHI

ശ്രീനഗർ: സൺഷൈൻ ഫുഡ്‌സ് വ്യവസായശാലയിൽ നിന്ന് അഴുകിയ മാംസം കണ്ടെത്തിയതിൽ കേസെടുത്ത് പൊലീസ്.  1200 കിലോഗ്രാം അഴുകിയ ആട്ടിറച്ചിയാണ് സുരക്ഷാപരിശോധനയിലൂടെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് സൺഷൈൻ ഫുഡ്‌സിനെതിരെ പൊലീസ് കേസെടുത്തു.

ഹോട്ടലുകളിലേക്കും റെസ്റ്റോറൻ്റുകളിലേക്കും വിതരണം ചെയ്യുന്നതിനായാണ് മാംസം വ്യവസായശാലയിൽ എത്തിച്ചതെന്ന് ശ്രീനഗർ ഡ്രഗ് ആൻഡ് ഫുഡ് കൺട്രോൾ ഓർഗനൈസേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസ് സംഘം സ്ഥലം സന്ദർശിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമപ്രകാരം ഫുഡ് ബിസിനസ് ഓപ്പറേറ്റർമാക്കെതിരെ(എഫ്‌ബി‌ഒ) നിയമനടപടികൾ സ്വീകരിച്ചു. പ്രതിവർഷം 60000 ടൺ മട്ടൺ ഉപഭോഗമുള്ള പ്രദേശമാണിത്. അതിനാൽ പ്രദേശവാസികൾ വളരെ ആശങ്കയിലാണ്. പ്രതിദിനം 50 ട്രക്ക് ലോഡുകളിൽ നിന്നായി 5000ത്തോളം ആടുകളെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു.വിതരണം ചെയ്യുന്നതിൽ പകുതിയിലധികവും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവയാണ്. ഇറക്കുമതിയ്‌ക്കും വിതരണത്തിനും മാത്രമായി വാർഷികചെലവ് ഏകദേശം 4000 കോടിയോളം വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *