കോഴിക്കോട് മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകൾ ഉൾപ്പെടെ 9 പേർ അറസ്റ്റിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പ്രവർത്തിച്ച പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തി. ആറ് സ്ത്രീകൾ ഉൾപ്പെടെ 9 പേരാണ് ഇവിടെ നിന്ന് അറസ്റ്റിലായിരിക്കുന്നത്. മലാപ്പറമ്പിലെ അപ്പാർട്ട്മെന്റിലാണ് പൊലീസ് പരിശോധന നടത്തി. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡിനെത്തിയത്.
നടക്കാവ് സ്റ്റേഷനിലേക്ക് അറസ്റ്റ് ചെയ്തവരെ കൊണ്ടുപോയിരിക്കുകയാണ്. ഏറെ നാളായി ഇവിടെ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പെട്ടെന്ന് ആരുടെയും ശ്രദ്ധ എത്തിച്ചേരുന്ന സ്ഥലമല്ല ഇതെന്നും പൊലീസ് പറഞ്ഞു.