യദുവിനെ വീണ്ടും ചോദ്യം ചെയ്തേക്കും
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ നിർണ്ണായക തെളിവായ മെമ്മറി കാർഡ് ഇനിയും കണ്ടെത്താനാകാതെ പൊലീസ് വളയുന്നു.മൊഴികളിൽ വൈരുധ്യമുള്ളതിനാൽ ഡ്രൈവർ യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ആവിശ്യം മുന്നോട്ട് വെച്ചിരിക്കുകയാണ് പൊലീസ്. യദുവിനെയും കണ്ടക്ടർ സുബിനെയും തന്പാനൂർ സ്റ്റേഷൻ മാസ്റ്റർ ലാൽ സജിയെയും ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാൽ തർക്കത്തിന് ശേഷം ബസിൽ കയറി മെമ്മറി കാർഡ് പരിശോധിച്ചുവെന്ന് യദു പറഞ്ഞ സമയങ്ങളിലുണ്ടായ വൈരുദ്ധ്യമാണ് പൊലീസിനെ കുഴപ്പിക്കുന്നത്.