കണ്ണൂരിൽ ആൺകുട്ടിയെ പീഡിപ്പിച്ചു കേസിൽ പൊലിസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കണ്ണൂർ : പോക്സോ കേസിൽ പൊലിസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കണ്ണൂർ ടെലി കമ്യുണിക്കേഷൻ സീനിയർ സിവിൽ
പൊലിസ് ഓഫിസർ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അബ്ദുൽ റസാഖിനെയാണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി
അറസ്റ്റ് ചെയ്തത്.ചാലാട് സ്വദേശിയായ ആൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. രണ്ടാം ഭാര്യ നൽകിയ പീഡന കേസിൽ അബ്ദുൽ റസാഖ് നിലവിൽ സസ്പെൻഷനിലാണ്. ഇതിനിടയിലാണ് പോക്സോ കേസിൽ ഇയാൾ പിടിയിലായത്.