എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു

0

എംഡിഎംഎ ബാധിച്ച യുവാവിനെയും യുവതിയെയും കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു

 

നാദാപുരം (കോഴിക്കോട്)∙ എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. 32 ഗ്രാം എംഡിഎംഎ ഇവരിൽനിന്നു പിടിച്ചെടുത്തു. കോഴിക്കോട് കൊട്ടാരക്കുന്ന് തയ്യിൽ മുഹമ്മദ് ഇജാസ് (26), വയനാട് കമ്പളക്കാട് പുതിയവീട്ടിൽ അഖില (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാർ, ലാപ്ടോപ്, ക്യാമറ, മൂന്നു മൊബൈൽ ഫോൺ, 8500 രൂപ, ഇലക്ട്രോണിക് ത്രാസ് എന്നിവയും പിടിച്ചെടുത്തു.

തിങ്കളാഴ്ച വൈകിട്ട് 6.50ന് പാറക്കടവ് തിരിക്കോട്ട് ട്രാൻസ്ഫോർമറിന് സമീപം വാഹന പരിശോധനയ്ക്കയ്ക്കിടെ പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞു. കാറിൽനിന്നു പുറത്തിറങ്ങിയ പ്രതികൾ ബഹളം വയ്ക്കുകളും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ കാർ കസ്റ്റഡിയിലെടുത്ത് പ്രതികളെ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

സ്റ്റേഷനിലെത്തിച്ച് കാർ പരിശോധിച്ചപ്പോഴാണ് സീറ്റിനടിയിൽ എംഡിഎംഎ കണ്ടെത്തിയത്. പ്രതികളെ സ്റ്റേഷനിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ഇജാസ് സ്റ്റേഷനിൽനിന്ന് ഓടിരക്ഷപ്പെട്ടു. നീണ്ട നേരത്തെ തിരച്ചിലിനൊടുവിലാണ് ഇജാസിനെ പിടികൂടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *