‘പെയ്തൊഴിയാതെ ‘ പ്രകാശനം ചെയ്‌തു

0

മാട്ടുംഗ: കവയത്രി രേഖാരാജിൻ്റെ രണ്ടാമത്തെ കവിത സമാഹാരമായ ‘പെയ്തൊഴിയാതെ ‘യുടെ പ്രകാശനം
മുംബൈയിൽ നടന്നു. ബോംബൈ കേരളീയ സമാജം ഹാളിൽ കവിയും ഗായകനുമായ മധുനമ്പ്യാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ‘ചാണക്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ് സ്റ്റഡീസി’ൻ്റെ സ്ഥാപക ഡറക്റ്ററും ഗ്രന്ഥകാരനുമായ ഡോ.കെ . രാധാകൃഷ്ണൻ പിള്ള ആദ്യ പതിപ്പ് പ്രമുഖ മാധ്യമപ്രവർത്തകൻ എം.ജി. അരുണിന് നൽകി പ്രകാശനം ചെയ്തു.

സി. എച്ച് . ഗോപാലകൃഷ്ണൻ സ്വാഗതവും പ്രമുഖ എഴുത്തുകാരൻ സി.പി. കൃഷ്ണകുമാർ പുസ്തകം പരിചയവും നടത്തി. സുമേഷ്, മായാദത്ത് , കെ. രാജൻ, ഹരിലാൽ, അശ്വതി ബാബുരാജ്, മനോജ് മുണ്ടയാട്, വിക്രമൻ, ശ്രീപ്രസാദ് വടക്കേപ്പാട്, ഹരീന്ദ്രനാഥ്, കെ.വി.എസ് . നെല്ലുവായ്, സുരേന്ദ്രബാബു, അനിൽ പ്രകാശ് എന്നിവർ സംസാരിച്ചു.. രേഖ രാജിന്റെ ‘മറന്നുവോ കൃഷ്ണ’ എന്ന കവിത മധു നമ്പ്യാർ ആലപിച്ചു.രേഖരാജ് നന്ദി പറഞ്ഞു . പ്രേമരാജൻ നമ്പ്യാർ ചടങ്ങുകൾ നിയന്ത്രിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *