പതിനാറുകാരിയെ പീഡിപ്പിച്ച അമ്മയ്ക്കും സുഹൃത്തിനും ജീവപര്യന്തം

പാലക്കാട് : ലൈംഗികമായി പതിനാറുകാരിയെ പീഡിപ്പിച്ചതിൽ പെൺകുട്ടിയുടെ അമ്മയ്ക്കും ആൺസുഹൃത്തിനും ജീവപര്യന്തം കഠിനതടവ് വിധിച്ച് കോടതി. പട്ടാമ്പി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ആറു വയസുമുതൽ താൻ പീഡനത്തിനിരയായി എന്ന് കുട്ടി കൗൺസിലിങ്ങ് സമയത്ത് അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന വിചാരണയ്ക്ക് ശേഷമാണ് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപയും കോടതി ശിക്ഷ വിധിച്ചത്. പിഴ തുക ഇരയ്ക്ക് നൽകാനും കോടതി നിർദേശിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 2022-ലാണ് കൊപ്പം പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ 26 സാക്ഷികളെയും 52 രേഖകളെയും പോലീസ് ഹാജരാക്കിയിരുന്നു.