പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു

വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.പള്ളിമൺ കിഴക്കേക്കര ദീപു നിവാസിൽ ദീപക് ആണ് പൂയപ്പള്ളി പോലീസിന്റെ പിടിയിലായത്.മൈക്ക് ഓപ്പറേറ്ററായി ജോലി ചെയ്ത് വരുന്ന ദീപക് ഇൻസ്റ്റാഗ്രാം വഴിയാണ് പെൺകുട്ടിയുമായി പരിചയപ്പെട്ടത്.തുടർന്ന് ഇരുവരും നിരന്തരം ചാറ്റ് ചെയ്തിരുന്നു. അടുപ്പം വളർന്നതിനെത്തുടർന്ന് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ സ്വഭാവത്തിൽ സംശയം തോന്നിയവീട്ടുകാർ പെൺകുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നാണ് പീഡന വിവരം മനസിലാക്കായത്.തുടർന്ന് വീട്ടുകാർ അംഗൻവാടി പ്രവർത്തകരെ വിവരം അറിയിക്കുകയും അംഗൻവാടി പ്രവർത്തകർചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയുമായിരുന്നു.
സി ഡബ്ലു സി പ്രവർത്തകർ പെൺകുട്ടിയെ കൗൺസലിംഗ് നടത്തിയപ്പോഴാണ് പീഡനവിവരം സ്ഥിരീകരിച്ചത്.
തുടർന്ന് സി ഡബ്ലു സി പ്രവർത്തകർ പൂയപ്പള്ളി പോലീസിൽ നൽകിയ പരാതിയിന്മേൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സി.ഐ ബിജു എസ്.ടി യുടെ നിർദ്ദേശപ്രകാരം എസ് ഐ രജനീഷ് മാധവൻ,സി.പി.ഒ മാരായ സാബു, അൻവർ, ബിനീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്..