9 വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 5 വർഷം തടവും, പിഴയും ശിക്ഷ വിധിച്ചു.

0
CLEMANT

ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ ആര്യാട് പഞ്ചായത്ത് 17-ാം വാർഡിൽ, തുമ്പോളി പി ഒ യിൽ മൂത്തേടത്ത് വീട്ടിൽ മൊട്ടാപ്പ എന്നു വിളിക്കുന്ന ക്ലമെന്റ് ( 59) ആളെ ആണ് ആലപ്പുഴ ജില്ലാ പോക്സോ കോടതി ജഡ്ജി റോയി വർഗീസ് POCSO Act പ്രകാരം 5 വർഷം തടവും 20000/-രൂപ പിഴയും POCSO Act 12 -ാം വകുപ്പ് പ്രകാരം 2 മാസം തടവും10000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ B ഷെഫീക്ക് ആണ് കേസ്സ് രജിസ്റ്റർ ചെയത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർമാരായ ശ്രീമതി സീമ, അബു MH എന്നിവർ ഹാജരുണ്ടായിരുന്നു. സീനിയർ സിവിൽ പോലീസ് ഓഫീസർ ജോർജ് ,ASI അജിമോൾ എന്നിവർ പ്രോസിക്യൂഷന് സഹായികൾ ആയി പ്രവർത്തിച്ചു. ശിക്ഷ കേട്ട് തല കറങ്ങി വീണപ്രതിയെ നോർത്ത് പോലീസ് ജില്ലാ ജനറൽ ആശുപത്രിയിൽ അടിയന്തിര ചികിൽസ നൽകിയിട്ടുള്ളതും ആണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *