പോക്‌സോ കേസിലെ പ്രതിയുടെ ശരീരത്തിനുള്ളില്‍ ഫോണ്‍

0

പോക്‌സോ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയുടെ ശരീരത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഗുജറാത്തിലെ ഭാവ്നഗര്‍ ജയിലിലാണ് സംഭവം. മുപ്പത്തിമൂന്നുകാരനായ രവി ബരയ്യ എന്ന കുറ്റവാളിയുടെ മലാശയത്തില്‍ ഒളിപ്പിച്ച നിലയിലാണ് ഫോണ്‍.ഡിസംബര്‍ നാലിന് ജയിലിലെത്തിയ അന്വേഷണോദ്യോഗസ്ഥര്‍ ചുറ്റുപാടുകള്‍ പരിശോധിക്കുന്നതിനിടെ ഒരു മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ അവരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ജയിലിനകത്ത് മൊബൈല്‍ ഉപയോഗം നടക്കുന്നുണ്ടെന്ന നിഗമനത്തിലെത്തുകയായിരുന്നു അധികൃതര്‍.

അതിന്റെ ഭാഗമായി ഓരോ തടവുപുള്ളികളെയും ചോദ്യം ചെയ്തെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. എന്നാല്‍ രവി ബരയ്യയുടെ പെരുമാറ്റത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ചില സംശയങ്ങള്‍ തോന്നി. ഇയാളെ ദേഹ പരിശോധന നടത്തിയെങ്കിലും കാര്യമുണ്ടായില്ല.കൂടുതല്‍ അന്വേഷണത്തില്‍ ബരയ്യ സ്വന്തം ശരീരത്തില്‍ ഫോണ്‍ സൂക്ഷിച്ചതായുള്ള സംശയം ബലപ്പെട്ടു. തുടര്‍ന്ന് ബരയ്യയെ ആശുപത്രിയിലെത്തിച്ച് എക്സ്-റേ എടുക്കുകയായിരുന്നു. എക്സ്-റേയില്‍ ഇയാളുടെ മലാശയത്തില്‍ മൊബൈല്‍ ഫോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.

തുടര്‍ന്ന് ഫോണ്‍ പിടിച്ചെടുത്തു. ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ പെട്ടെന്ന് ഫോണ്‍ ഒളിപ്പിച്ചതാകാമെന്നാണ് കരുതുന്നത്.പോക്സോ കേസിലെ പ്രതിയായ ഇയാള്‍ക്ക് ജയിലിനകത്ത് ഫോണും ചാര്‍ജറും ലഭ്യമായത് എങ്ങനെയെന്ന ാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *