ചോള സാമ്രാജ്യത്തിൻ്റെ പൈതൃകം ആഘോഷിക്കുന്ന ‘ഗംഗൈകൊണ്ട ചോളപുര’ സന്ദർശിച്ച് പ്രധാനമന്ത്രി(VIDEO)

ചെന്നൈ : രാജേന്ദ്ര ചോളൻ ഒന്നാമൻ തെക്കു കിഴക്കൻ ഏഷ്യയിലേക് ഐതിഹാസികമായ സമുദ്ര പര്യവേഷണം നടത്തിയതിന്‍റെയും ബൃഹദീശ്വര ക്ഷേത്രനിർമ്മാണം തുടങ്ങിയതിന്‍റെയും 1000 വർഷം പൂർത്തിയാകുന്നതുമായി ബന്ധപ്പെട്ട ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുത്തു.രാജേന്ദ്ര ചോളനോടുള്ള ആദരസൂചകമായി സ്‌മാരക നാണയം പുറത്തിറക്കി. ചടങ്ങില്‍ തമിഴ്‌നാട്ടിലെ വിവിധ ശൈവ മഠാധിപതികളും സന്നിഹിതരായിരുന്നു. ചടങ്ങിനോടനുബന്ധിച്ച് സംഗീതജഞൻ ഇളയരാജയുടെ സിംഫണിയുമുണ്ടായിരുന്നു.
ആര്‍ക്കിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തയാറാക്കിയ പ്രദര്‍ശന ശാലയും അദ്ദേഹം സന്ദര്‍ശിച്ചു. ചോള ശൈവ-വാസ്‌തുകലകളെക്കുറിച്ചാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിായി ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിലെത്തിയത്. മാല ദ്വീപ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങും വഴിയാണ് അദ്ദേഹം തമിഴ്‌നാട്ടിലും എത്തിയിരിക്കുന്നത്.
ചോളവംശകാലത്തെ ശിവക്ഷേത്രമായ ബൃഹദേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നരേന്ദ്രമോദി. ഉച്ചയോടെയാണ് അരിയല്ലൂര്‍ ജില്ലയിലെ ക്ഷേത്രത്തില്‍ പ്രധാനമന്ത്രി എത്തിയത്. യുനെസ്‌കോയുടെ പൈതൃക പട്ടികയിലിടം പിടിച്ചിട്ടുള്ള ക്ഷേത്രമാണിത്.