പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസി സന്ദർശിക്കും

0

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സ്വന്തം മണ്ഡലമായ വാരാണസി സന്ദർശിക്കും. മൂന്നാം തവണയും പ്രധാനമന്ത്രിയായശേഷം നരേന്ദ്രമോദിയുടെ ആദ്യ വാരാണസി സന്ദർശനം ആണിത്. കിസാൻ സമ്മാൻ നിധി പദ്ധതിയുടെ പതിനേഴാം ഗഡു, പ്രധാനമന്ത്രി കർഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറും. പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം നരേന്ദ്രമോദി ഒപ്പുവെച്ച ആദ്യ ഫയൽ ഈ പദ്ധതിയുടേതാണ്.

മെഹന്ദിഗഞ്ചിൽ 21 കർഷകരുമായി നേരിട്ട് ചർച്ച നടത്തും. കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനം വീക്ഷിക്കും. കൃഷി സഖി പദ്ധതിയുടെ ഭാഗമായ, കിഴക്കൻ ഉത്തർപ്രദേശിൽ നിന്നുള്ള അഞ്ച് വനിത കർഷകർ അടക്കമുള്ളവർക്ക് പ്രധാനമന്ത്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. 50,000 കർഷകർ പങ്കെടുക്കുന്ന റാലിയെ അഭിസംബോധന ചെയ്യും.

കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിനുശേഷം കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന പ്രധാനമന്ത്രി, ദശാശ്വമേധഘട്ടിലെ ഗംഗ ആരതിയിലും പങ്കെടുക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *