കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ കർശന നടപടി; പ്രധാനമന്ത്രി

0

കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ കർശന നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആലത്തൂരിലെ ബിജെപി സ്ഥാനാർത്ഥി ഡോ. ടിഎൻ സരസുവിന് ഉറപ്പ് നൽകിയിരിക്കുകയാണ് പ്രധാനമന്ത്രി. പ്രധാനമന്ത്രി ടിഎൻ സരസുവുമായി ഫോണിൽ സംസാരിക്കുകയും, ഫോൺ സംഭാഷണത്തിനിടെ പ്രധാനമന്ത്രി കരുവന്നൂരിൽ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ്.

കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ അന്വേഷണം നീണ്ടു പോകുന്നതിൽ നേരത്തെ ഹൈക്കോടതി വിമർശനം ഉയർത്തിയിരുന്നു. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഇ.ഡിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കേരളത്തിലെ 12 സഹകരണ ബാങ്കുകളിലെ അഴിമതികൾ കൂടി അന്വേഷിക്കാനുണ്ടെന്നായിരുന്നു ഇ.ഡിയുടെ മറുപടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *