പ്രധാനമന്ത്രി മോദിയുടെ പൂനെ സന്ദർശനം റദ്ദാക്കി, സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി.
മുബൈ : നീണ്ട ഇടവേളയ്ക്ക് ശേഷം, കനത്ത മഴ ബുധനാഴ്ച മുംബൈയിലും അതിൻ്റെ പ്രാന്തപ്രദേശങ്ങളിലും തിരിച്ചെത്തി, താഴ്ന്ന പ്രദേശങ്ങളിൽ കാര്യമായ വെള്ളപ്പൊക്കമുണ്ടാക്കുകയും കുർളയ്ക്കും താനെയ്‌ക്കുമിടയിലുള്ള ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കുകയും ചെയ്തു.പല സ്റ്റേഷനുകളിലെയും ട്രാക്കുകൾ കാണാൻ കഴിയാത്തവിധം മഴ വെള്ളം നിറഞ്ഞത് ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കയാണ്.ഇത് യാത്രക്കാരെ കാര്യമായി വലച്ചു.
താനെ, പൂനെ, പിംപ്രി ചിഞ്ച്‌വാഡ്, കല്യാൺ ഡോംബിവ്‌ലി എന്നിവിടങ്ങളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധിയാണ് .കനത്ത മഴയെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൂനെ സന്ദർശനം റദ്ദാക്കി. പുനെ മെട്രോയുടെ പുതിയ പാതയും നഗരത്തിലെ മറ്റ് വികസന പ്രവർത്തനങ്ങളുടേയും ഉദ്‌ഘാടന ചടങ്ങുകൾക്കായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മഹാരാഷ്ട്ര സന്ദർശനം .
ഇന്ന് മുംബൈയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും രാത്രി മുതൽ അതിരാവിലെ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു