പ്രധാനമന്ത്രി താമസിച്ച ഹോട്ടൽ ബിൽ വിവാദം: നിയമ നടപടി സ്വീകരിക്കുമെന്ന് ഹോട്ടൽ

0

ബെംഗളൂരു: കർണാടക സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും മൈസൂരിൽ താമസിച്ച ഹോട്ടൽ ബില്ലായ 80.6 ലക്ഷം രൂപ ഇനിയും അടയ്‌ക്കാത്തതിനാൽ നിയമനടപടിയിലേക്ക് കടക്കുമെന്ന് റാഡിസൺ ബ്ലൂ പ്ലാസ ഹോട്ടൽ അറിയിച്ചു. എന്നാൽ ബില്ല് വിഷയം രമ്യമമായി പരിഹരിക്കുമെന്ന് കർണാടക വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ മറുപടി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബില്ലടക്കാൻ താമസിച്ചാൽ 18% പലിശ ഉൾപ്പടെ 12.09 ലക്ഷം രൂപ നൽകണമെന്നാണ് ഹോട്ടൽ സ്വീകരിച്ച നിലപാട്. ജൂൺ ഒന്നിനു മുൻപ് 92.69 ലക്ഷം രൂപ അടച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ഹോട്ടൽ അധികൃതർ വ്യക്തമാക്കുന്നത്.

പ്രൊജക്ട് ടൈഗർ പദ്ധതി 50 വർഷം കഴിഞ്ഞതിന്റെ ആഘോഷ പരിപാടികൾക്കാണ് മോദി മൈസൂരിലെത്തിയത്. പരിപാടിയുടെ നടത്തിപ്പ് ചുമതല വനംവകുപ്പിനായിരുന്നു. ‌ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും (എൻടിസിഎ) കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും ചേർന്നാണ് പരിപാടി ഒരുക്കിയത്. ഹോട്ടൽ ബിൽ ആരുകൊടുക്കുമെന്നതിന്റെ പേരിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നാണ് ബിൽ അടയ്‌ക്കാൻ താമസിച്ചതെന്നാണ് വിശദീകരണം. മോദിയുടെ സന്ദർശനമുൾപ്പെടെ മൂന്ന് കോടി രൂപയാണ് പരിപാടിക്ക് ബജറ്റ് ഉൾപ്പെടുത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *