പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്നറിയാം

0

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്നറിയാം.ഫലം ഉച്ചക്ക് മൂന്ന് മണിക്ക് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും.4,41,220 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നത്. 82.5% ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. റഗുലർ വിഭാഗത്തിൽ 27,798 പേരും,പ്രൈവറ്റ് വിഭാഗത്തിൽ 1502 വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതിയത്.

പ്ലസ്ടു ഫലം ഈ വെബ്‌സൈറ്റുകളിൽ അറിയാം

www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in.

വി.എച്ച്.എസ്.ഇ. ഫലം ഈ വെബ്‌സൈറ്റുകളിൽ അറിയാം

www.keralaresults.nic.in, www.vhse.kerala.gov.in

PRD Live മൊബൈല്‍ ആപ്പിലും പരീക്ഷാഫലം ലഭ്യമാകും. രജിസ്‌ട്രേഷൻ നമ്പർ, പാസ്‌വേഡ്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത ലോഗിൻ വിശദാംശങ്ങൾ ഉപയോഗിച്ച് വെബ്‌സൈറ്റിൽ നിന്നും റിസൾട്ട്‌ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *