പ്ലസ് ടു വിദ്യാർഥി ആത്മഹത്യചെയ്തു

തിരുവനന്തപുരം: പ്ലസ് ടു വിദ്യാർഥിയെ വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മരുതൻകുഴി സ്വദേശി ആർ ദർശനെ (17) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെയാണ് സംഭവം. ഇന്ന് വാർഷിക പരീക്ഷ തുടങ്ങാനിരിക്കെയാണ് വിദ്യാർഥി ജീവനൊടുക്കിയത്. പരീക്ഷ സംബന്ധിച്ച ഉത്കണ്‌ഠയാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ദർശൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.