പ്ലസ് വൺ വിദ്യാർഥിനി ട്രെയിനിൽ നിന്ന് വീണുമരിച്ചു;അപകടം രക്ഷിതാക്കൾക്കൊപ്പം യാത്രചെയ്യുമ്പോൾ
തിരുവനന്തപുരം: ഇടവയിൽ വിദ്യാർഥിനി ട്രെയിനിൽനിന്ന് വീണ് മരിച്ചു. കൊല്ലം തഴുത്തല സ്വദേശി ഗൗരി (16) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.10-ഓടെയാണ് അപകടം. തിരുവനന്തപുരത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് പോയ വേണാട് എക്സ്പ്രസ്സ് ഇടവ ഡീസന്റ് മുക്ക് ഭാഗത്ത് എത്തിയപ്പോൾ ഗൗരി ട്രെയിനിൽനിന്ന് നിലതെറ്റി വീഴുകയായിരുന്നു.
ഗൗരിയുടെ അച്ഛനും അമ്മയും ട്രെയിനിൽ ഉണ്ടായിരുന്നു. മകളുടെ പ്ലസ് വൺ വിദ്യാഭ്യാസത്തിന്റെ കാര്യത്തിനായി പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു കുടുംബം. ഗുരുതരമായി പരിക്കറ്റ ഗൗരിയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.