പ്ലസ് 2 വിദ്യാർത്ഥിനിയുടെ മരണം :സഹപാഠി അറസ്റ്റിൽ
പത്തനംതിട്ട: പ്ലസ് 2 വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സക്കിടെ മരണപ്പെട്ട സംഭവത്തിൽ പെൺകുട്ടിയുടെ സഹപാഠി അറസ്റ്റിൽ . പനി ബാധിച്ചു ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വിദ്യാർത്ഥിനി, 5 മാസം ഗർഭിണിയായിരുന്നെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
ഈ മാസം 22 നാണ് വണ്ടാനം മെഡിക്കൽകോളേജ് ആശുപത്രിയിൽ പെൺകുട്ടിയെ പ്രവശിപ്പിച്ചിരുന്നത് . അമിതമായി മരുന്നുകഴിച്ചതിനാലാണ് പെൺകുട്ടി മരണപ്പെട്ടെതെന്നു സംശയം ഉയർന്നിരുന്നു അസ്വാഭാവികമരണത്തിന് കേസെടുത്ത പോലീസിൻ്റെ അന്യേഷണത്തിലാണ് പെൺകുട്ടിയെ ഗർഭിണിയാക്കിയത് സഹപാഠിയാണെന്ന് കണ്ടെത്തിയത്. പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു വന്നു വിദ്യാർത്ഥി സമ്മതിച്ചതായി പോലീസ് അറിയിച്ചു.