ഒരേ സ്‌കൂളിലെ പ്ലസ് 2 പ്ലസ് 1 വിദ്യാർത്ഥികൾ തമ്മിലടി / ഒരാൾക്ക് ഗുരുതരമായി കുത്തേറ്റു
തിരുവനന്തപുരം: നെടുമങ്ങാട് പൂവച്ചൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയെ പ്ലസ് 1 വിദ്യാർത്ഥികൾ
കുത്തിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി കുത്തേറ്റ അസ്ലമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു മാസം മുമ്പുണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് കത്തികുത്തിലേക്കു കലാശിച്ചത്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ തമ്മിലായിരുന്നു സംഘർഷമുണ്ടായിരുന്നത്. അന്ന് അധ്യാപകർക്ക് ഉൾപ്പെടെ പരുക്കേറ്റിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. ഇന്ന് സ്കൂളിന് അവധിയായിരുന്നു. നാല് പ്ലസ് വൺ വിദ്യാർഥികൾ ചേർന്ന് പ്ലസ് ടു വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.