തൃശൂരും പാലക്കാടും രണ്ടാം ദിവസവും നേരിയ ഭൂചലനം
തൃശൂരും പാലക്കാടും തുടർച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം. തൃശൂരിലെ വടക്കൻ മേഖലകളിലാണ് നേരിയ ഭൂചനം അനുഭവപ്പെട്ടത്. കുന്നംകുളം, ചൂണ്ടൽ വരവൂർ, എരുമപ്പെട്ടി എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടയത്. ഇന്നലെയും ഈ മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പുലർച്ചെ 3.55നാണ് പ്രകമ്പനമുണ്ടായത്. തൃശൂർ നഗരത്തിലും അത്താണിയിലും ഭൂമികുലുങ്ങി.
ഇന്നലെ രാവിലെ 8:15നാണ് ശക്തമായ പ്രകമ്പനത്തോടൊപ്പം ഭൂമി കുലുങ്ങുന്നതായി അനുഭവപ്പെട്ടത്. വലിയ ശബ്ദത്തോടെയാണ് പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടത്. വീടുകളിൽ അടുക്കളയിൽ ഇരുന്ന പാത്രങ്ങളും വീട്ടുപകരണങ്ങളും ഉൾപ്പെടെ ചലിച്ച് താഴെ വീണു. വിവിധ ഇടങ്ങളിൽ പരിഭ്രാന്തരായ ആളുകൾ വീടിനു പുറത്തേക്ക് ഓടിയിരുന്നു