‘ഒരു വർഷം കൊണ്ട് 3000 വൃക്ഷത്തൈ നടുക’ : ഫെയ്‌മ മഹാരാഷ്ട്രയുടെ കർമ്മ പദ്ധതിക്ക് തുടക്കം

മഹാരാഷ്ട്ര മലയാളികൾ ആവേശപൂർവ്വം ഏറ്റെടുത്ത് ഫെയ്മ മഹാരാഷ്ട്രയുടെ ‘ഒരു തൈ നടാം നാടിൻ്റെ നന്മയ്ക്ക് വേണ്ടി ‘എന്ന പദ്ധതി
മുംബൈ: ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻസ് – (ഫെയ്മ )യുടെ 30-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പദ്ധതികൾക്ക് തുടക്കമായി . ഇതിൻ്റെ ഭാഗമായി ഫെയ്മ മഹാരാഷ്ട്ര, വിവിധ സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന “പ്രകൃതി സംരക്ഷണം നാടിൻ നന്മയ്ക്ക് “എന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിക്ക് സംസ്ഥാനത്ത് ആരംഭംകുറിച്ചു.
“മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിൽ 3000 വൃക്ഷത്തൈ നടാനാണ് ഫെയ്‌മ തീരുമാനിച്ചിരിക്കുന്നത്. നല്ല കാര്യങ്ങൾ ചെയ്യാൻ ഏറ്റവും നല്ല സമയമോ പ്രത്യേക സമയ പരിധിയോ ഇല്ല. വൃക്ഷത്തൈ നടൽ ഒരാൾക്ക് ജീവൻ നൽകുന്നതിന് തുല്യമാണ്. നമ്മൾ നടുന്ന ഓരോ തൈയും സമൂഹത്തിന്റെ രക്ഷകനായി മാറും. മഴക്കാലം ആരംഭിച്ചിരിക്കുന്നു, മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും നമ്മുടെ ആവാസവ്യവസ്ഥ നിലനിർത്തുന്നതിനും വലിയ തോതിൽ മുൻകൈയെടുക്കേണ്ട സമയമാണിത്.”: ജനറൽ സെക്രട്ടറി പിപി അശോകൻ പറഞ്ഞു.
ജൂലൈ 27ന് വർക്കിംഗ് പ്രസിഡൻ്റ് ജയപ്രകാശ് നായർ വൃക്ഷതൈ നട്ടുകൊണ്ട് ആരംഭിച്ച കർമ്മപദ്ധതി ലോക പരിസ്ഥിതി ദിനമായ 2026 ജൂൺ വരെ തുടരും. 7 സോണുകളിലും ഉൽഘാടന ചടങ്ങ് ഫെയ്മ മഹാരാഷ്ട്ര ഭാരവാഹികൾ ഏറ്റെടുത്തു.
മുംബൈ സോൺ :
അനു ബി നായർ ( ട്രഷറർ ഫെയ്മ മഹാരാഷ്ട്ര ) ആദ്യ വൃക്ഷത്തൈ നട്ടു. തുടർന്ന്
പി പി അശോകൻ ( ജനറൽ സെക്രട്ടറി ) , ശിവപ്രസാദ് നായർ ( മഹാരാഷ്ട്ര റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി), സുമി ജെൻട്രി ( സെക്രട്ടറി വനിതാവേദി), രോഷ്നി അനിൽകുമാർ ( ജോ.സെക്രട്ടറി വനിതാവേദി), ബോബി സുലക്ഷണ ( മുംബൈ സോണൽ വനിതാവേദി സെക്രട്ടറി ) യാഷ്മ അനിൽകുമാർ ( സെക്രട്ടറി യുവജനവേദി) യുവജനവേദി അംഗങ്ങളായ വിഗ്നേഷ്, ശ്രുതി കൃഷ്ണ ,നിധി കൃഷ്ണ, ബിനി അജയ്, ഷൈലജ രമേശൻ, ടി.ടി രമേശൻ ( സർഗ്ഗവേദി), മായാ ദേവി ( യാത്ര സഹായവേദി), സി എസ് ഗോപാലകൃഷ്ണൻ,സർഗ്ഗവേദി അംഗങ്ങളായ അനിൽകുമാർ കെ കെ, സനു സ്വാമി, രാജീവൻ കാഞ്ഞങ്ങാട്, ഹിമ രാജീവൻ,സുഹാസിനി എം നായർ, നിസ ഷാജി,രാകേഷ്, പി.കെ ഹരിദാസ്, ടി.തിലകൻ എന്നിവർ മുംബൈയിൽ നേതൃത്വം നൽകി,അജ്മി, ലക്ഷ്മി, ആദിത്ത്, ഗൗരി, നീരവ്, അഭിനവ് എന്നീ കുട്ടികളും പങ്കെടുത്തു
കൊങ്കൺ സോൺ :
മുതിർന്ന സാമൂഹ്യ പ്രവർത്തകനും ഫെയ്മ മഹാരാഷ്ട്ര സീനിയർ സിറ്റിസൺ ക്ലബ്ബ് വൈസ് ചെയർമാനുമായ കെ.എസ്.വൽസൻ , സഫൽ വൽസൻ എന്നിവർ നേതൃത്വം നൽകി.
ഔറംഗബാദ് ( മറാത്തവാഡ )സോൺ :
ഔറംഗബാദ് കേരള സമാജം ജനറൽ സെക്രട്ടറി കബീർ അഹമ്മദ്, ലാത്തൂർ മലയാളി സമാജം പ്രസിഡൻ്റ് ബിനു ജേക്കബ്, സർഗ്ഗവേദി സെക്രട്ടറി രാധാകൃഷ്ണപിള്ള, ജോയി പൈനാടത്ത് ( സർഗ്ഗവേദി) എന്നിവർ നേതൃത്വം നൽകി.
നാഗ്‌പൂർ സോൺ :
പ്രതിനിധീകരിച്ച് ചെയർമാൻ അനിൽ മാത്യൂ, മേരി തോമസ്, ഹേമലതയും കുടുംബവും ( വനിതാവേദി) എന്നിവർ നേതൃത്വം നൽകി.
നാസിക് സോൺ :
ഡോക്ടർ. ജിബിൻ തോമസും (ഓർത്തോ സർജൻ, അപ്പോളോ ഹോസിറ്റൽ ) ഡോക്ടർ. പ്രൈസി ജിബിൻ ( സിവിൽ ഹോസ്പിറ്റൽ ) ചേർന്ന് വൃക്ഷ തൈ നട്ട് ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ പ്രസിഡന്റ് ഉണ്ണി വി ജോർജ്, ഫെയ്മ സീനിയർ സിറ്റിസൺ ചെയർമാൻ രവീന്ദ്രൻ നായർ, മെമ്പർമാരായ രവീന്ദ്രൻ നായർ, ബാലൻ നായർ, ലീല രവീന്ദ്രൻ നായർ, തങ്കമ്മ ജോർജ്, വനിതാ വേദി മെമ്പർമാരായ സിന്ധു ജയപ്രകാശ്, ഷാന്റി ഉണ്ണി, മെറിൻ ജോസി, ഫെയ്മ യൂത്ത് പ്രവൃത്തകർ പൂജ ജയപ്രകാശ്, ഷാരോൺ ഉണ്ണി, പവിത്ര ജയപ്രകാശ്, ജെസിക ജോസി , എലായിസ ജോസി, സാത്പൂരിൽ നിന്നും എൻ എം സി എ സെക്രട്ടറി അനൂപ് പുഷ്പംഗതൻ, ഫെയ്മ റയിൽ പാസാഞ്ചേഴ്സ് അസോസിയേഷൻ നാസിക് വൈസ് പ്രസിഡന്റ് കെ പി എസ് നായർ എന്നിവർ നേതൃത്വം നൽകി.
പൂനെ സോൺ :
ഫെയ്മ മഹാരാഷ്ട്ര ചീഫ് കോഡിനേറ്റർ സുരേഷ് കുമാർ, രമേഷ് അമ്പലപ്പുഴ ( സീനിയർ സിറ്റിസൺ ചീഫ് കോഡിനേറ്റർ), മോഹൻ മൂസ്സത് ( പ്രസിഡൻ്റ് സർഗ്ഗവേദി) ,ശശിധരൻ നായർ ( സീനിയർ സിറ്റിസൺ വൈസ് ചെയർമാൻ), രതീഷ് രാജേന്ദ്രൻ ( പൂനെ), ഫെയ്മ മഹാരാഷ്ട്ര വനിതാവേദി പൂനെ സോണൽ പ്രസിഡൻറ് പ്രീത ജോർജ്ജ്,ഫെയ്മ മഹാരാഷ്ട്ര സീനിയർ സിറ്റിസൺ വൈസ് ചെയർപേഴ്സൺ സുമ നായർ, ഡോ. മീരാ പാട്ടീൽ ( നായർ ), ലതാ നായർ, ധനവർഷ ഉല്ലാസ് , അതുല്യ ഉഷാദ് യുവജനവേദി പൂനെ സോൺ എന്നിവർ നേതൃത്വം നൽകി.
അമരാവതി സോൺ :
അമരാവതി സോൺ വനിതാവേദി പ്രസിഡൻറ് ബിജി ഷാജി, രാജി പ്രശാന്ത്, സീനിയർ സിറ്റിസൻസ് അംഗം ശാന്തമ്മ, യുവജനവേദി അംഗങ്ങളായ ദേവിക ഷാജി, ഹർഷ, ആരവ് എന്നിവർ പങ്കെടുത്തു
ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്.