സമര നായകൻ എടത്വ വികസന സമിതി മുൻ ജനറൽ സെക്രട്ടറി അഡ്വ പി.കെ സദാനന്ദന് ആദരവ്
എടത്വാ : സമര നായകൻ എടത്വ വികസന സമിതി മുൻ ജനറൽ സെക്രട്ടറി അഡ്വ പി. കെ സദാനന്ദന് എടത്വ വികസന സമിതി ആദരവ് നല്കും. മെയ് 26ന് വൈകിട്ട് 4 മണിക്ക് എടത്വാ സെന്റ് ജോർജ് മിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന 44-ാം വാർഷിക സമ്മേളനത്തില്‍ സീനിയർ വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് കളപ്പുര സമിതി രക്ഷാധികാരി കൂടിയായ അഡ്വ. പി.കെ സദാനന്ദനെ ആദരിക്കും.പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം അധ്യക്ഷത വഹിക്കും.പാണ്ടങ്കേരി സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് വികാരി ഫാദർ ബിജി ഗീവർഗ്ഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.ഖജാൻജി ഗോപകുമാർ തട്ടങ്ങാട്ട് വാർഷിക വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കും സമ്മേളനത്തിന് മുന്നോടിയായി രക്ഷാധികാരി ജോജി കരിക്കംപ്പള്ളിൽ എടത്വ ടൗണിൽ പതാക ഉയർത്തും.
കെ.എസ്.ആർ.ടി.സി ഡിപ്പോ സ്ഥാപിക്കാനാവശ്യമായ രണ്ടര ഏക്കർ വസ്തു കണ്ടെത്തി സർക്കാരിനെ ഏൽപ്പിക്കണമെന്ന് പഞ്ചായത്തിനോടാവശ്യപ്പെട്ട് 1982-ൽ ” ബസ് സ്റ്റേഷൻ അല്ലെങ്കിൽ ജയിൽ ” സമരത്തിൻ്റെ ഭാഗമായി എടത്വാ വികസന സമിതി നടത്തിയ പഞ്ചായത്ത് ഓഫീസ് ഉപരോധ സമരത്തിൽ പങ്കെടുത്ത പ്രധാനപ്പെട്ട 12 പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കോടതിയിൽ ഹാജരാക്കി ആലപ്പുഴ ജില്ലാ ജയിലിൽ 12 ദിവസം റിമാൻഡിലാക്കുകയും ചെയ്തു .അമ്പലപ്പുഴ കോടതിയിൽ വിചാരണ നടത്തിയ കേസിൽ 3 വർഷത്തിന് ശേഷം മുഴുവൻ പ്രതികളേയും നിരപരാധികളെന്ന് കണ്ട് കോടതി വെറുതെ വിട്ടു, ഡിപ്പോ സ്ഥാപിതമാവുകയും സമരം ലക്ഷ്യം കാണുകയും ചെയ്തത് ചരിത്രത്തിൻ്റെ ഭാഗ മെന്ന് എടത്വ വികസന സമിതി ജനറല്‍ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള അറിയിച്ചു.