CPI(M) താലൂക്ക് സമ്മേളനംഅവസാനിച്ചു : മലയാളിയായ പി .കെ.ലാലി മൂന്നാമതും ജില്ലാ സെക്രട്ടറി

0

ഉല്ലാസ്‌നഗർ :24-ാംമത് CPI(M) ദക്ഷിണ താനെ താലൂക്ക് സമ്മേളനം ഉല്ലാസ്‌ നഗർ 4(E)ലെ സാർവ്വജനിക് ഹാളിൽ.സീതാറാ യെച്ചൂരി സഭാഗൃഹിലെ കോടിയേരി ബാലകൃഷ്ണൻ മഞ്ചിൽ നടന്നു.മുതിർന്ന നേതാവ് പി.വി.ബാലൻ പതാക ഉയർത്തി. സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയ്ക്കുശേഷം പൊതുസമ്മേളനത്തെ CPI(M) ജില്ലാസെക്രട്ടറി കിരൺ ഗഹ്ല, DYFI സംസ്ഥാനപ്രസിഡന്റ് നന്ദു ഹഡാൽ തുടങ്ങിയവർ അഭിസംബോധന ചെയ്തു.
പ്രതിനിധി സമ്മേളനത്തിൽ മൂന്നംഗ പ്രസീഡിയവും രണ്ട് അംഗ മിനുട്സ് കമ്മറ്റിയും സമ്മേളനം നിയന്ത്രിച്ചു, ടി.വി.രതീഷ് അനുശോചന പ്രമേയം വായിച്ചു, ശേഷം താലൂക്ക് സെക്രട്ടറി പി.കെ.ലാലി കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു, ഗ്രൂപ്പുതല ചർച്ചക്കുശേഷം സെക്രട്ടറി മറുപടി പ്രസംഗം നടത്തി.
മൂന്നാംതവണയും പി.കെ.ലാലിയെ ജില്ലാ സെക്രട്ടറിയായും 17അംഗ താലൂക്ക് കമ്മറ്റിയേയുംജില്ലാസമ്മേളനത്തിലേക്ക് 10അംഗ പ്രതിനിധികളേയും ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
ജില്ലാസെക്രട്ടറിയുടെ സമാപനപ്രസംഗത്തോടെ 24-ാം താലൂക്ക് സമ്മേളനത്തിന് വിരാമമായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *