“നന്മയു​ടെ പ്രകാശ ഗോപുരമാണ്​ പിജെ ജോസഫ്​ ” : ഗോവ ഗവർണർ പിഎസ്​ ശ്രീധരൻപിള്ള

0

കോട്ടയം: ശതാഭിഷിക്​തനായ കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന് കോട്ടയം പൗരാവലി നൽകിയ സ്വീകരണ ചടങ്ങിൽ​ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.  ഗോവ ഗവർണർ ഡോ. പിഎസ്​ ശ്രീധരൻപിള്ളയും സിപിഎം നേതാവ്​ വൈക്കം വിശ്വനും അടക്കമുള്ളവരാണ് സ്വീകരണ ചടങ്ങിന്‍റെ ഭാഗമായത്.

നന്മയു​ടെ പ്രകാശ ഗോപുരമാണ്​ പിജെ ജോസഫ്​ എന്ന്​ പിഎസ്​ ശ്രീധരൻപിള്ള ഉദ്​ഘാടന പ്രസംഗത്തിൽ പറഞ്ഞു. എതിരാളികളോടുപോലും സ്‌നേഹത്തോടെയേ പിജെ ജോസഫ്​ പെരുമാറിയിട്ടൂള്ളൂ. അദ്ദേഹത്തിന്‍റെ എളിമയുടെ തെളിമ നോക്കിയാണ്​ എല്ലാവരും ഇഷ്‌ടപ്പെടുന്നത്​. രാഷ്ട്രീയത്തിന്‍റെ നിറം നോക്കിയല്ല. എളിമ കൂടുംതോറും തെളിമ കൂടുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.ആരോടും വിദ്വേഷമില്ലാതെ പെരുമാറാൻ തന്‍റെ രാഷ്ട്രീയജീവിതത്തിൽ കഴിഞ്ഞു എന്ന്​ പിജെ ജോസഫ്​ ഓർമിപ്പിച്ചു. ഒരു നല്ല കാര്യമെങ്കിലും ഒരു ദിവസം ചെയ്യണമെന്നതാണ്​ തന്‍റെ ചിന്ത. ഒരു കുറ്റവാളിയെ രക്ഷിക്കാനും നിരപരാധിയെ കേസിൽ കുടുക്കാനും ഒരു പൊലീസ്​ ഓഫിസറോടും തനിക്ക്​ ആവശ്യപ്പെടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിതാവിന്‍റെ കാലം മുതൽ പിജെ ജോസഫുമായുണ്ടായിരുന്ന ആത്മബന്ധമാണ്​ ഗവ. ചീഫ്​ വിപ്പ്​ ഡോ എൻ ജയരാജ്​ ഓർമിച്ചത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *