മുഖ്യമന്ത്രി പിണറായി വിജയന്‍ ഒമാനില്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ഒമാനിൽ. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് മുഖ്യമന്ത്രി ഒമാനിൽ എത്തിയത്.
പ്രാദേശിക സമയം 11 മണിയോടെ മസ്‌ക്കറ്റ് വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിയെ ഒമാനിലെ ഇന്ത്യൻ അബാസിഡർ ശ്രീനിവാസ്, വിവിധ പ്രാവാസി സംഘടകൾ, ലോക കേരള സഭാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. നാളെയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി. 26 വർഷങ്ങൾക്ക് ശേഷമാണ് ഒരു കേരള മുഖ്യമന്ത്രി ഒമാൻ സന്ദർശിക്കുന്നത്. അമറാത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. നാടൻ കാലാരൂപങ്ങൾ ഉൾപ്പെടെ അണിനിരക്കുന്ന വമ്പിച്ച ഘോഷയാത്രയോടെയായിരിക്കും മുഖ്യമന്ത്രിയെ വേദിയിലേക്ക് ആനയിക്കുക. ശനിയാഴ്ച സലാലയിൽ സംഘടിപ്പിക്കുന്ന ‘പ്രവാസോത്സവം 2025’ന്റെ ഔദ്യോഗിക ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. മലയാളം മിഷൻ സലാല ചാപ്റ്ററിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.