മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

0
RAHUL MAMKOOTAM

കൊച്ചി: നിയമസഭാ സമ്മേളനത്തിലെ പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. കുന്നംകുളം കസ്റ്റഡി മര്‍ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതിയാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. എന്നാല്‍, കേസുകളില്‍ പ്രതിയായതുകൊണ്ട് സ്റ്റേഷനിലിട്ട് മര്‍ദിക്കാനൊരു മാനദണ്ഡമല്ലല്ലോയെന്നാണ് രാഹുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.കോണ്‍ഗ്രസ് സ്വന്തം താല്‍പ്പര്യസംരക്ഷണത്തിന് വേണ്ടി പൊലീസിനെയും പൊലീസ് ഉദ്യോഗസ്ഥരെയും സംരക്ഷിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പ്രസംഗിക്കുമ്പോള്‍ വ്യക്തമാക്കി. അവരെ പല തരത്തിലും ഉപയോഗിച്ചു. 2006 ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ രാജ്യത്തിനാകെ മാതൃകയായ നിയമം കൊണ്ടുവന്നു. എന്നാല്‍ അതിനുശേഷവും കോണ്‍ഗ്രസ് പഴയ നിലയാണ് കൈക്കൊണ്ടത്. എന്നാല്‍ 2016 മുതല്‍ അതില്‍ മാറ്റം വരുത്തി. തെറ്റു ചെയ്തവര്‍ക്കെതിരെ കര്‍ക്കശമായ നടപടിയെന്നതാണ്. അത് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്. പൊലീസിനെ ഗുണ്ടകള്‍ക്ക് അകമ്പടി സേവിക്കുന്ന വിഭാഗമാക്കി മാറ്റിയത് ആരാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ പൊലീസാണ് കേരളത്തിലേത്. താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി പൊലീസിനെ മറ്റു രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ലെന്നും, കസ്റ്റഡി മര്‍ദ്ദനവുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ബഹു മുഖ്യമന്ത്രി,

പൊതുപ്രവര്‍ത്തകനും,യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റുമായ സുജിത് കേസുകളില്‍ പ്രതിയാകുന്നത് സ്വഭാവികമാണ്, അതും അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍. ഈ സര്‍ക്കാരിന് എതിരെ സമരം ചെയ്തതിന്റെ പേരില്‍ 100 ഇല്‍ അധികം കേസുകളില്‍ പ്രതികളായ സഹപ്രവര്‍ത്തകര്‍ വരെയുണ്ട് യൂത്ത് കോണ്‍ഗ്രസ്സില്‍

അത് രാഷ്ട്രീയ കേസുകളാണ്.

അത് ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മര്‍ദ്ദിക്കാനുള്ള

മാനദണ്ഡം അല്ലല്ലോ.

ആ മാനദണ്ഡം വെച്ചാണെങ്കില്‍ അങ്ങ് കേസുകളില്‍ പ്രതിയല്ലായിരുന്നോ?

അങ്ങയുടെ ഒപ്പം പ്രവര്‍ത്തിക്കുന്ന മന്ത്രിമാര്‍ പ്രതികള്‍ അല്ലേ?

അങ്ങയെ പിന്തുണയ്ക്കുന്ന ഭരണപക്ഷ ങഘഅ മാര്‍ പ്രതികള്‍ അല്ലേ?

അവരെയൊക്കെ സ്റ്റേഷനിലിട്ട് മര്‍ദ്ദിക്കുമോ?

Spread the love

Leave a Reply

Your email address will not be published. Required fields are marked *