ഇലക്ടറല്‍ ബോണ്ടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍
കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇലക്ടറല്‍ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം. ഭരണഘടനാ സ്ഥാപനങ്ങളില്‍ കേന്ദ്രം അനാവശ്യമായി കൈകടത്തുകയാണ് രാജ്യത്തിന്റെ ഭാവി ഇനി എന്താകുമെന്ന് ജനം ആശങ്കപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു.
മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് രാജ്യമാകെ സങ്കടപെടുന്ന അവസ്ഥയുണ്ടായി. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഇടപെടല്‍ നടത്തുകയാണ് ബിജെപി. കേന്ദ്രത്തിന്റെ ഇത്തരം നടപടികള്‍ ആദ്യത്തേതോ അവസാനത്തേതോ അല്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇലക്ട്‌റല്‍ ബോണ്ട് വലിയ അഴിമതിയാണെന്ന് എല്ലാവരും അംഗീകരിച്ചുകഴിഞ്ഞതാണ്. അത് കൊണ്ടുവന്നപ്പോള്‍ തന്നെ ശക്തമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതിനെ എതിര്‍ത്തതാണ്. സിപിഐഎം സുപ്രിംകോടതിയെ സമീപിക്കാനും തയ്യാറാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോണ്ട് വഴി പണം സ്വീകരിക്കാമെന്ന് വന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് അതിനെ എതിര്‍ത്തത്. ഇപ്പോള്‍ കേസില്‍ തീരുമാനമായിട്ടുണ്ട്. കോടതി ഇടപെടലിലൂടെ ഇലക്ടറല്‍ ബോണ്ട് ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്ന് തെളിഞ്ഞുകഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.