“കേരളം കണ്ടതിൽ വെച്ച് ഏറ്റവും അഴിമതിക്കാരനായ നേതാവാണ് പിണറായി.”-ഷോൺ ജോർജ്ജ്

കോട്ടയം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് മാസപ്പടിയിലൂടെ നടന്നതെന്നും ഇതിൽ മുഖ്യമന്ത്രി പ്രതിയായി വരുമെന്നും ബിജെപി നേതാവ് ഷോൺ ജോർജ്ജ് .
“ഒരു നിമിഷം പോലും കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ തുടരാന്‍ പാടില്ലാ, വാങ്ങിയ പണത്തെ കൈക്കൂലിയായി കണക്കാക്കാൻ മാത്രമേ കഴിയൂ.ഇന്ന് നമ്മുടെ മുന്നില്‍ മാന്യത കാണിക്കുന്ന പലരും ഈ കേസില്‍ പ്രതിയാകും” ഷോൺ ജോർജ്ജ് പറഞ്ഞു.
മാസപ്പടി കേസിൽ വീണാ വിജയനെ പ്രതിചേർത്ത് എസ്എഫ്ഐ ഒ കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ രാജിവെക്കണമെന്ന ആവശ്യവുമായി ഷോൺ ജോർജ്കേ വന്നത്.
മാസപ്പടികേസിൽ വലിയ അന്വേഷണം ആവശ്യമാണ്. അക്കൗണ്ടിൽ പെടാത്ത തുകകൾ ഉണ്ട്. വിദേശ യാത്രകൾ ഒക്കെ പിന്നെ എന്തിനാണ്?. കേരളം കണ്ടതിൽ വെച്ച് ഏറ്റവും അഴിമതിക്കാരനായ നേതാവാണ് പിണറായി. മുഖ്യമന്ത്രിയുടെ മകളാണ് പ്രതിയെന്ന് പറഞ്ഞാൽ മുഖ്യമന്ത്രിയാണ് പ്രതിയെന്നും ഷോൺ ജോർജ് കുറ്റപ്പെടുത്തി.
അതേസമയം മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ സേവനങ്ങൾ ഒന്നും നൽകാതെ 2.70 കോടി കൈപ്പറ്റിയെന്നാണ് എസ്എഫ്ഐ ഒ കണ്ടെത്തൽ. പ്രോസിക്യൂഷൻ നടപടികൾക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകി.