അധ്യാപിക ഉറങ്ങുന്ന ഫോട്ടോ എടുത്ത് ഷെയർ ചെയ്തു; സ്‌കൂൾ അഡ്മിൻ സ്റ്റാഫിന് 2000 ദിർഹം പിഴ

0

ദുബൈ: സ്‌കൂളിൽ ഉറങ്ങിക്കിടക്കുന്ന അധ്യാപികയുടെ ചിത്രം എടുത്ത് ഷെയർ ചെയ്തതിന് സ്‌കൂൾ ജീവനക്കാരിക്ക് ദുബൈ കോടതി 2000 ദിർഹം (45,492 ഇന്ത്യൻ രൂപ) പിഴ ചുമത്തി. സ്‌കൂളിലെ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്ന അധ്യാപികയുടെ സഹപ്രവർത്തകയ്‌ക്കാണ് പിഴ ചുമത്തിയത്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിനാണ് പിഴ ലഭിച്ചത്.

ഒരു സ്വകാര്യ സ്‌കൂളിൽ ക്ലാസുകൾക്കിടയിലെ ഇടവേളയ്‌ക്കിടെയാണ് അധ്യാപകരുടെ വിശ്രമമുറിയിൽ അധ്യാപക ഉറങ്ങിയത്. ഈ സമയത്ത് അധ്യാപിക അറിയാതെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഫോട്ടോയെടുത്തു. ടീച്ചറുടെ മുഖം ചിത്രത്തിൽ വ്യക്തമായി കാണാമായിരുന്നു. തുടർന്ന് ചിത്രം വാട്‌സ്ആപ്പ് വഴി സ്‌കൂൾ അധികൃതർക്ക് കൈമാറി.

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് അധ്യാപിക പരാതി നൽകുകയും നിയമനടപടി ആരംഭിക്കുകയും ചെയ്തു. എന്നാൽ സ്‌കൂളിൽ വെച്ച് ഉറങ്ങുന്നത് റിപ്പോർട്ട് ചെയ്യുകയാണ് ചെയ്തതെന്നും അത് തൻ്റെ ജോലിയുടെ ഭാഗമാണെന്നും വനിതാ ജീവനക്കാരി ന്യായീകരിച്ചു.

അറബിക് ദിനപത്രമായ ഇമാറത്ത് അൽ യൂമിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, അധ്യാപികയുടെ സ്വകാര്യത ലംഘിച്ചതിന് വനിതാ സ്‌കൂൾ ജീവനക്കാരി കുറ്റക്കാരിയാണെന്ന് ദുബൈ കോടതി കണ്ടെത്തുകയായിരുന്നു. എന്നാൽ ജീവനക്കാരിയോട് കോടതി ദയ കാണിക്കുകയും 2000 ദിർഹം പിഴ ചുമത്തുകയും ചെയ്തു. ആറ് മാസത്തെ തടവും 500,000 ദിർഹം വരെ പിഴയോ ലഭിക്കേണ്ട സംഭവമാണിത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *