ഷാന്‍ വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ഹര്‍ജി.
- 11 ബി.ജെ.പി.- ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് പ്രതികള്‍.
ആലപ്പുഴ: മണ്ണഞ്ചേരി സ്വദേശിയും, എസ്.ഡി.പി.ഐ. നേതാവുമായ അഡ്വ. കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയ കേസിലെ 10 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കി. 11 ബി.ജെ.പി.- ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ് പ്രതികള്‍.
ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് മൂന്നാം കോടതി ജഡ്ജി റോയ് വര്‍ഗ്ഗീസ് ഈ ഹര്‍ജിയില്‍ ഫെബ്രുവരി 13-ന് വാദം കേള്‍ക്കും. കുറ്റപത്രം മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയും അന്നേദിവസം പരിഗണിക്കും.
മണ്ണഞ്ചേരി പോലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ക്ക് പകരം ആലപ്പുഴ ഡിവൈ.എസ്.പി. കുറ്റപത്രം സമര്‍പ്പിച്ചത് തെറ്റായ നടപടിക്രമാണെന്ന് ആരോപിച്ചാണ് പ്രതിഭാഗം ഹര്‍ജി നല്‍കിയത്. 11-ാം പ്രതി കാട്ടൂര്‍ സ്വദേശി രതീഷ് ഒഴികെയുളള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.ജാമ്യം അനുവദിച്ചത് തെറ്റായ രീതിയാണെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാരിസ് പറഞ്ഞു. എല്ലാ പ്രതികളും ഇപ്പോള്‍ ജാമ്യത്തിലാണ്.
അവലൂക്കുന്ന് സ്വദേശി വിഷ്ണു, മണ്ണഞ്ചേരി സ്വദേശികളായ രാജേന്ദ്രപ്രസാദ്, ശ്രീരാജ്, പൊന്നാട് സ്വദേശി സനന്ദ്, കാട്ടൂര്‍ സ്വദേശികളായ അഭിമന്യു, രതീഷ്, ആര്യാട് വടക്ക് സ്വദേശി അതുല്‍, കോമളപുരം സ്വദേശി ധനീഷ്, പൊന്നാട് സ്വദേശി പ്രണവ്, കൊല്ലം ക്ലാപ്പന സ്വദേശി ശ്രീനാഥ്, കൊക്കോതമംഗലം സ്വദേശി മുരുകേശന്‍ എന്നിവരാണ് പ്രതികള്‍.